Friday, April 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 25| ഞായർ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 25| ഞായർ ✍ബേബി മാത്യു അടിമാലി

നമ്മുടെ വാക്കും പ്രവർത്തിയും മനസ്സാക്ഷിയോട് നീതി പുലർത്തുന്നതാണോ എന്ന് നമ്മൾ നിരന്തരം പരിശോദിക്കണം, നിരന്തരം സ്വയം വിമർശനത്തിന് വിധേയരാവണം.

നമ്മുടെ അകം ചൈതന്യമുള്ളതാക്കണം. പുറത്തറിയരുതാത്ത കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് വീർപ്പുമുട്ടുന്നതിനെക്കാൾ ശുഭകരം പുറത്തുള്ളവർക്ക് കൂടി കണ്ട് ഇഷ്ടപ്പെട്ട് പിന്തുടരാൻ പറ്റുന്നവിധം ഉള്ള് ശുദ്ധീകരിച്ച് മുന്നോട്ട് പോകാനുള്ള പരിശ്രമമാണ് നമുക്കാവശ്യം.

വർണപ്പകിട്ടുകൊണ്ടും വാസനകൊണ്ടും മോടിപിടിപ്പിച്ചതാണ് പലരുടയും പുറംമേനി. അവയെ ആരാധിക്കുന്നവരും അനുകരിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും.

പക്ഷെ അതാണ് ശരിയെന്ന് കരുതി സ്വന്തം ശീലങ്ങളെയും സ്വഭാവികതയെയും തിരുത്തിയെഴുതരുത്. അകത്ത് ഏൽപിക്കപ്പെടുന്ന മുറിവുകളിലൂടെയാണ് എല്ലാ നാശവും സംഭവിക്കുന്നത്.
അകം തിരുത്താതെ പുറം തേച്ചുമിനുക്കിയിട്ട് ഒരു കാര്യവുമില്ല. ഹൃദയശുദ്ധിയുള്ളവരായിരിക്കാൻ നമുക്ക് കഴിയട്ടെ.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

 

RELATED ARTICLES

Most Popular

Recent Comments