Sunday, April 14, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 20| ചൊവ്വ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 20| ചൊവ്വ ✍ബേബി മാത്യു അടിമാലി

വെളിച്ചത്ത് നിൽക്കുമ്പോൾ വിളക്ക് എവിടെയാണെന്ന് ആരും അന്വേഷിക്കാറില്ല, ചുറ്റും പ്രകാശമുള്ളപ്പോൾ വിളക്കുകൾക്ക് പ്രസക്തിയുമില്ല, ഇരുട്ട് കയറുമ്പോൾ ആളുകൾ വിളക്ക് അന്വേഷിച്ചു തുടങ്ങും.

ഏത് അന്ധകാരത്തിലും പ്രകാശിക്കാൻ കഴിയണം. അത്തരം ശേഷിയുള്ളവരാണ് വഴിവിളക്കുകളും സ്മാരകശിലകളുമായി രൂപാന്തരം പ്രാപിക്കുന്നത്.

കത്തി ജ്വലിക്കുക എന്നത് കർമഫലമാണ്. എത്രനാൾ, എത്ര പ്രചോദനാത്മകമായി ജ്വലിക്കാൻ സാധിക്കുന്നു എന്നതിലാണ് വിളക്കിന്റെ മേന്മ.

വെളിച്ചം പകരുന്നവരുടെ നിഴലിൽ നിന്ന് സമാശ്വസിക്കുകയല്ല വേണ്ടത് , സ്വയം വെളിച്ചമാകാനുള്ള ഊർജം സംഭരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments