Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 17| ശനി ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 17| ശനി ✍ബേബി മാത്യു അടിമാലി

ജീവിതത്തിൽ നമ്മൾ എന്തെല്ലാം നേടിയാലും നല്ലൊരു മനുഷ്യനായി മനുഷ്യത്വമുള്ള മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ജീവിതം കൊണ്ട് നമുക്കോ സമൂഹത്തിനോ ഒരു പ്രയോജനവും ഇല്ല.

ഒരു വ്യക്തിയുടെ സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് ആ വ്യക്തിയെ ഇഷ്ടപ്പെടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നല്ല വാക്കും പുഞ്ചിരിയുമാകണം ഓരോ വ്യക്തിയുടെയും മുഖമുദ്ര.

ബന്ധങ്ങള്‍ വളരാനുള്ള ആദ്യപടിയാണത്. നല്ല സംസാര ശൈലി ബന്ധത്തിന് ആക്കം കൂട്ടും. സംസാരത്തിന് അഞ്ച് ഘടകങ്ങളുണ്ട്. മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, സൗഹാര്‍ദ്ദ സമീപനം, ലളിതമായ ഭാഷ, സംഭാഷണത്തില്‍ ആദരവ്, ക്ഷമ എന്നിവയാണവ.

നമ്മുടെ ആശയവിനിമയശേഷി, നേതൃപാടവം, ചിന്താശേഷി, മറ്റുള്ളവരുമായി ഒത്തുപോകാനുള്ള കഴിവ് എന്നിവ ബന്ധങ്ങളെ സുദൃഢമാക്കും.

സൗമ്യത, മിതത്വം, നിഷ്പക്ഷത മറ്റുള്ളവരെ മാനിക്കാനും അംഗീകരിക്കാനും അഭിനന്ദിക്കാനുമുള്ള മനസ്സ്, സുവ്യക്തവും നിലവാരമുള്ളതുമായ ഭാഷ എന്നിവ ബന്ധങ്ങളെ വളര്‍ത്തും.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments