തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച രണ്ടുദിവസം സമ്പൂർണ ഡ്രൈ ഡേ. ജൂണ്‍ ഒന്ന്, നാല് തീയതികളിലാണ് കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആചരിക്കാൻ അധികൃതർ തീരുമാനിച്ചത്. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും.
സമാധാന അന്തരീക്ഷം നിലനിർത്തുകയെന്നതടക്കമുള്ളവ മുൻനിർത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന ചൊവ്വാഴ്ച മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു.



