Friday, April 10, 2026
Homeകേരളംഅങ്കണവാടി പ്രവേശനോത്സവം ഇന്ന് (ജൂൺ 3); മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

അങ്കണവാടി പ്രവേശനോത്സവം ഇന്ന് (ജൂൺ 3); മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

അങ്കണവാടികളിലെ 2025-26 വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 3ന് രാവിലെ 9.30ന് പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പർ അങ്കണവാടിയിൽ നടക്കും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും.

പ്രീസ്‌കൂൾ കുട്ടികൾക്കായുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ പദ്ധതിയുടെ പ്രകാശനവും, കുട്ടികളുടെ വളർച്ചാ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിനുള്ള ‘കുഞ്ഞൂസ് കാർഡ്’ വിതരണവും മന്ത്രി നിർവഹിക്കും. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)യുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യം.

3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക, വൈജ്ഞാനിക, സാമൂഹിക-വൈകാരിക, ഭാഷാപര, സർഗാത്മക വികാസ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അങ്കണവാടികൾ വിദ്യാഭ്യാസം നൽകുന്നു. തീം അധിഷ്ഠിത പഠനവും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ ജീവിത നൈപുണ്യവും സ്വഭാവ രൂപീകരണവും പോഷിപ്പിക്കുന്നതിൽ അടിസ്ഥാനമാകുന്നു. പോഷകാഹാര നിലവാരം ഉയർത്തുന്നതിനായി ‘പോഷകബാല്യം’ പദ്ധതിയിലൂടെ ‘പാലും മുട്ടയും’ ഉൾപ്പെടെയുള്ള അനുപൂരക പോഷകാഹാരവും വിതരണം ചെയ്യുന്നു.

അനൗപചാരിക പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും അങ്കണവാടി സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പ്രവേശനോത്സവം ലക്ഷ്യമിടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com