Monday, February 9, 2026
Homeകേരളംആലപ്പുഴയിൽ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ മുൻ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വധശിക്ഷ റദ്ദാക്കി

ആലപ്പുഴയിൽ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ മുൻ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വധശിക്ഷ റദ്ദാക്കി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. കേസില്‍ പ്രതിയായ മുൻ സിപിഎം ലോക്കൽ സെക്രട്ടറി ആർ ബിജുവിന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.

ചേര്‍ത്തലയിലെ കോൺഗ്രസ് നേതാവ് കൊച്ചുപറമ്പിൽ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്.സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ആറാം പ്രതിയുമായ ആർ.ബൈജുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി 10 വർഷമാക്കി കുറച്ചത്. ഇതിനുപുറമെ കേസിലെ ഒന്ന് മുതൽ നാലുവരെയുള്ള പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയും ഹൈക്കോടതി 10 വർഷമായും കുറച്ചു. ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു.

2009 നവംബർ 29 നാണ് ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന ദിവാകരനെ പ്രതികൾ കൊലപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com