Monday, June 15, 2026
Homeകേരളംആമയിഴഞ്ചാന്‍ തോട്ടിൽ വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ സ്വമേധയാ ഹൈക്കോടതി കേസെടുത്തു

ആമയിഴഞ്ചാന്‍ തോട്ടിൽ വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ സ്വമേധയാ ഹൈക്കോടതി കേസെടുത്തു

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്രശ്‌നം സംബന്ധിച്ച സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലാണ് ആമയിഴഞ്ചാന്‍ അപകടവും പരിഗണിക്കുന്നത്.

ദൃശ്യങ്ങളും ഫോട്ടോയും വിശദമായി പരിശോധിച്ചതായി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് തിരുവനന്തപുരം നഗരസഭ ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് രേഖകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന് നിര്‍ദ്ദേശം നൽകി.റെയിൽവേയെയും തിരുവനന്തപുരം കോർപറേഷനെയും കേസിൽ കക്ഷി ചേർത്തു. റെയില്‍വേയെ കുറ്റപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുടെ ഭാഗത്തെ മാലിന്യം നീക്കിയില്ലെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. റെയില്‍വേ ഭൂമിക്കിടയിലൂടെ മാലിന്യ കനാല്‍ കടന്നുപോകുന്നത്. റെയില്‍വേ കനാലിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് ആരുടെ ചുമതലയാണെന്നും കോടതി ചോദിച്ചു.

റെയില്‍വേയുടെ ഭൂമിയില്‍ കോര്‍പ്പറേഷന് എന്തെങ്കിലും ചെയ്യാനാകുമോയെന്നും ഹൈക്കോടതി ചോദിച്ചു. റെയില്‍വേ കനാലില്‍ കെട്ടിക്കിടക്കുന്നത് വര്‍ഷങ്ങളായുള്ള മാലിന്യമാണെന്നും മാലിന്യം നീക്കാന്‍ അനുമതി നല്‍കേണ്ടത് റെയില്‍വേയുടെ ചുമതലയെന്നും ഹൈക്കോടതി പറഞ്ഞു. കെട്ടിക്കിടന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ റെയില്‍ നീറിന്റേതെന്നും കോടതി നിരീക്ഷിച്ചു. മാലിന്യം നീക്കുന്നതില്‍ റെയില്‍വേ പദ്ധതി അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com