Wednesday, June 24, 2026
Homeഇന്ത്യതമിഴ്നാട്ടിൽ എൻടികെ പാർട്ടി നേതാവ് കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ എൻടികെ പാർട്ടി നേതാവ് കൊല്ലപ്പെട്ടു

ചെന്നൈ:  ബി ബി കുളത്തു പ്രഭാതം നടത്തത്തിനിടെ നാ തമിഴർ കച്ചി (എൻടികെ ) പാ‍ർട്ടിയുടെ മധുര നോർത്ത് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനെ വെട്ടിക്കൊലപ്പെടുത്തി.  തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പ്  മറ്റൊരു കൊലപാതകം കൂടി നടന്നത്.വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജൂലൈ അഞ്ചിന് ചെന്നൈയിൽ വെച്ചാണ് ബിഎസ്പി തമിഴ്‌നാട് അധ്യക്ഷൻ കെ ആസ്ട്രോങ് വെട്ടേറ്റ് മരിച്ചത്. ചെന്നൈ പെരമ്പൂരിലെ ആസ്ട്രോങ്ങിന്റെ വീടിന് സമീപമായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘം തുടരെ തുടരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലർ കൂടിയായ ആംസ്ട്രോങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.ആംസ്‌ട്രോങ് കൊലപാതക കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം വെടിവെച്ചുകൊന്നിരുന്നു. കുപ്രസിദ്ധ കുറ്റവാളി തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് വെടിവെച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി ദേശീയ അധ്യക്ഷ മായാവതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനിടെയായിരുന്നു പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com