Thursday, October 1, 2026
Homeകേരളം36 ദിവസമായി തുടരുന്ന ആശ വർക്കർമാരുടെ സമരം: സർക്കാർ ഓണറേറിയം മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചതിനെ തുടർന്നു...

36 ദിവസമായി തുടരുന്ന ആശ വർക്കർമാരുടെ സമരം: സർക്കാർ ഓണറേറിയം മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചതിനെ തുടർന്നു നിർത്തി

തിരുവനന്തപുരം: ആശ വർക്കർമാർക്ക് ആശ്വാസം.36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തുവന്ന ആശ വർക്കർമാരുടെ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങി സർക്കാർ. ഓണറേറിയം വിതരണത്തിനായി സർക്കാർ മുൻപ് നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പൂർണ്ണമായും പിൻവലിച്ചു. ഇൻസന്‍റീവ് മാനദണ്ഡങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചു.

36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തുവന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമരം ഒരുമാസം പിന്നിട്ടപ്പോൾ തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് ഉപരോധം സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാർ അയഞ്ഞുവന്നത്. സർക്കാർ ഉത്തരവ് പുറത്തുവന്നതോടെ സമര വേദിയിൽ ആശ വർക്കർമാർ ആഹ്ലാദ പ്രകടനം നടത്തി. സമരം വിജയകരമായി അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ