Wednesday, April 15, 2026
Homeകേരളം3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കിയ 'സ്‌നേഹാരാമ'ത്തിന് ലോക റെക്കോർഡ് അംഗീകാരം

3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കിയ ‘സ്‌നേഹാരാമ’ത്തിന് ലോക റെക്കോർഡ് അംഗീകാരം

തിരുവനന്തപുരം —ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് ലോക റെക്കോർഡ് അംഗീകാരം.

കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയ്ക്കാണ് വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്.

വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അഡ്ജ്യൂഡികേറ്റർ, ക്യൂറേറ്റർ എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘം സ്നേഹാരാമം പദ്ധതി പരിശോധിച്ച് റിപ്പോർട്ടും രേഖകളും വിലയിരുത്തിയിരുന്നു. തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് ചേംബറിൽ നടന്ന ചടങ്ങിൽ ഈ നേട്ടത്തിനുള്ള അംഗീകാരപത്രവും മെഡലും കൈമാറി.

ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് നാഷണൽ സർവീസ് സ്‌കീം ‘സ്‌നേഹാരാമം’ പദ്ധതി നടപ്പാക്കിയത്. എൻ.എസ്.എസ് പ്രവർത്തനങ്ങളിൽ തിളങ്ങുന്ന അധ്യായമാണ് ‘മാലിന്യമുക്ത നവകേരളം’ എന്ന മഹാദൗത്യത്തിൽ പങ്കാളിയായി രാജ്യത്തിനുതന്നെ മാതൃക തീർത്ത ‘സ്‌നേഹാരാമങ്ങൾ’ സാക്ഷാത്കരിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com