Wednesday, October 21, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്തു ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വിലയിലെ കുതിച്ചുചാട്ടവും ഇടിവും സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവരെ ആശങ്കയിലാക്കുന്നു. വിവാഹാവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ദിവസേനയുള്ള വിലമാറ്റങ്ങൾ ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തിൽ വിജയദശമി ദിനമായ ഇന്ന് കേരളത്തിൽ സ്വർണവിലയിൽ ഉണ്ടായ മാറ്റം എന്താണ്? ഇന്നത്തെ നിരക്കുകൾ അറിയാം.

എന്നാൽ, ഇന്ന് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അതേ നിരക്കാണ് ഇന്നും. ഒരു പവൻ സ്വർണത്തിന് ഇന്നും 107, 102 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13390 രൂപയാണ്. ഒരു പവൻ സ്വർണത്തിൻ്റെ വില 107,120 ആണെങ്കിലും ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,23,574 രൂപ വരും.

ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,31,160 രൂപയായിരുന്നു. ഓഗസ്റ്റ് 6-ന് രേഖപ്പെടുത്തിയത് 18,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ