Thursday, May 9, 2024
Homeകേരളംകായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു;യാത്രക്കാര്‍ സുരക്ഷിതര്‍*

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു;യാത്രക്കാര്‍ സുരക്ഷിതര്‍*

*കായംകുളത്ത്ഓടിക്കൊണ്ടിരുന്നകെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു;യാത്രക്കാര്‍സുരക്ഷിതര്‍*

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന്മുന്‍വശത്തായി ദേശീയ പാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു.കുട്ടികള്‍അടക്കമുള്ളയാത്രക്കാര്‍സുരക്ഷിതരാണ്.

ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന്തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതിന്പിന്നാലെയാണ്ബസില്‍തീആളിപ്പടര്‍ന്നത്.

ഡ്രൈവരുടെസമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്. വിവരംഅറിഞ്ഞ്സ്ഥലത്തെത്തിയകായംകുളത്ത് നിന്നുള്ളഅഗ്നിശമന സേനാംഗങ്ങള്‍ തീ അണച്ചു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

Most Popular

Recent Comments