Tuesday, June 9, 2026
Homeകേരളംഉയർന്ന താപനില: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; പവർകട്ട് ഒഴിവാക്കി കെഎസ്ഇബി

ഉയർന്ന താപനില: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; പവർകട്ട് ഒഴിവാക്കി കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിൽ. വേനൽചൂട് കനക്കുന്നതിനിടയിൽ ഇന്നലെയാണ് റെക്കോർഡുകൾ തിരുത്തിയുള്ള വൈദ്യുതി ഉപയോഗം ഉണ്ടായത്. ഇന്നലെ മാത്രം 5,802 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്.

2024 മെയ് 2ഇന് 5,797 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. എന്നാൽ വമ്പിച്ച വൈദ്യുതി ഉപയോഗം ഉണ്ടായിരുന്നിട്ടും വൈദ്യുതി വിതരണത്തിൽ ഒരു നിമിഷം പോലും മുടക്കം സംഭവിക്കില്ലെന്നു ഉറപ്പു വരുത്താൻ കെ എസ് ഇ ബിയ്ക്ക് സാധിച്ചു.

വൈദ്യുതി ഉപഭോഗം വർധിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com