Saturday, July 27, 2024
HomeKeralaയുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ജനുവരി 25 മുതല്‍.

യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ജനുവരി 25 മുതല്‍.

യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ജനുവരി 25 മുതല്‍ തുടക്കമാകുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. ആദ്യദിനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് കൂടിക്കാഴ്ച.

29ന് മുസ്ലീം ലീഗ്, 30ന് ആര്‍എസ് പി, കേരള കോണ്‍ഗ്രസ് ജേക്കബ്, 31ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ജെഎസ്എസ്, ഫെബ്രുവരി ഒന്നിന് സിഎംപി,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സഭാനടപടികള്‍ കഴിഞ്ഞയുടനെ നിശ്ചയിച്ച ദിവസങ്ങളില്‍ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ കന്റോമെന്റ് ഹൗസില്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments