Thursday, August 27, 2026
HomeKeralaഅർദ്ധ രാത്രിയിൽ കാറിന് തീപിടിച്ചു; ഡ്രൈവർസീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം.

അർദ്ധ രാത്രിയിൽ കാറിന് തീപിടിച്ചു; ഡ്രൈവർസീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം.

കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നാലെ ഇയാൾ പൊലീസിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു.

തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി അ​ഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവമ്പാടി പൊലീസ് കേസെടുത്തു.

അ​ഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നു പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് വിവരം. മൃതദേഹം ഇയാളുടേത് തന്നെയാണോയെന്നു അറിയാൻ പരിശോധന ആവശ്യമാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ