Tuesday, April 22, 2025
HomeKeralaമാതാവിനെയും മകനെയും കള്ളക്കേസില്‍ കുടുക്കി; എസിപിക്കെതിരെ കേസെടുത്ത് കോടതി.

മാതാവിനെയും മകനെയും കള്ളക്കേസില്‍ കുടുക്കി; എസിപിക്കെതിരെ കേസെടുത്ത് കോടതി.

തിരുവനന്തപുരം: എഴുപത്തഞ്ചുകാരിയെയും മകനെയും കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ എ.സി.പിക്കെതിരെ കേസെടുത്ത് കോടതി. കഴക്കൂട്ടം എ.സി.പി ഡി.കെ പൃഥ്വിരാജിനെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കൊലപാതകക്കേസില്‍ പ്രതികളാക്കി അന്യായമായി കസ്റ്റഡിയില്‍ വെച്ചെന്നടക്കം പരാതിയില്‍ ആരോപിക്കുന്നു. 2016ലാണ് പരാതിക്ക് ആസ്പദമായ സംഭവം.

തിരുവനന്തപുരം കാലടി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. അന്യായമായി തടവില്‍ വെയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ