Monday, July 22, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

തനതായ മുദ്രകൾ പതിപ്പിക്കാനാകണം
—————————————————–

ഒരു കൊട്ടാരത്തിൽ വലിയയൊരു വാദ്യസംഘമുണ്ടായിരുന്നു. കൂട്ടത്തിൽ ഒരു വിരുതനും. സംഗീതമൊട്ടും വശമില്ലാഞ്ഞ അയാൾ പുല്ലാംകുഴൽ വായിക്കുന്ന മട്ടിൽ വാദ്യസംഘത്തോടൊപ്പം കൂടും. ഒരിക്കൽ രാജാവിനൊരാഗ്രഹം, എല്ലാവരുടെയും സംഗീതം നേരിട്ടു കേൾക്കണം. തൻ്റെ ദിവസമെ ത്തിയപ്പോൾ, അയാൾ രോഗം നടിച്ചു കിടന്നു. രാജാവു കൊട്ടാരം വൈദ്യനെ വരുത്തി. വൈദ്യൻ അയാളുടെ നുണ പൊളിച്ചടുക്കി, അന്നു മുതൽ അയാൾ തൻ്റെ സംഗീതം അവസാനിപ്പിച്ചു.

സമൂഹഗാനം മാത്രം പാടി ഒരു സംഗീതക്കാരനും മുമ്പോട്ടു പോകാനാവില്ല. ഇടയ്ക്കെങ്കിലും തനിയെ പാടേണ്ടി വരും. ആൾക്കൂട്ടത്തിൻ്റെ ആരവത്തിനിടയിൽ ആരുമറിയാതെ തനതായ അടയാളപ്പെടുത്തലുകളൊന്നും ഇല്ലാതെ, കയറിക്കൂടുന്നവരുണ്ട്.ആരും ഇല്ലെങ്കിലും, ലോകം അതിൻ്റെ യാത്ര തുടരും. പക്ഷെ ചിലരുടെ സാന്നിധ്യം ആ യാത്രയെ അവിസ്മരണീയമാക്കും. ഒഴിച്ചുകൂടാനാകാത്ത ചിലരുടെ പ്രകടനങ്ങൾ കൊണ്ടാണു എല്ലാ കൂട്ടായ പ്രവർത്തനങ്ങളും, നിലനിന്നു പോകുന്നത് നോക്കുകുത്തികൾ, എത്ര മനോഹരമായാലും, ഒരുനാൾ എടുത്തു മാറ്റപ്പെടും.

കൂടെ നിൽക്കുന്നവരുടെ മികവിലല്ല, സ്വന്തം മികവിൽ വേണം, ഒരാൾ അഭിമാനം കൊള്ളാൻ, സംഭവസ്ഥലത്തു ഞാനും ഉണ്ടായിരുന്നുവെന്ന പല്ലവി, കഴിവിൻ്റെ അടയാളപ്പെടുത്തലല്ല. കാഴ്ചക്കാരൻ്റെ പരിദേവനമാണ്.
എതു ശബ്ദകോലാഹങ്ങൾക്കിടയിലും എൻ്റേതെന്നു പറഞ്ഞ് അഭിമാനം കൊള്ളാൻ എന്തെങ്കിലുമൊരാൾക്ക് ഉണ്ടായിരിക്കണം, ആ ധൈര്യത്തിൽ വേണം,കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കു ചേരാൻ, അതിനു മാത്രമേ നിലനില്പു കാണൂകയുള്ളു.

സർവ്വശക്തൻ തുണയ്ക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments