Sunday, February 25, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 10 | ബുധൻ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 10 | ബുധൻ ✍ബേബി മാത്യു അടിമാലി

നളെ എന്തു സംഭവിക്കും എന്നുള്ള ഭയാശങ്കകളോടെ മാത്രം ജീവിക്കുന്ന ചില മനുഷ്യരെയെങ്കിലും നമുക്ക് നമ്മുടെ പരിസരത്ത് നിത്യവും കാണുവാൻ കഴിയും.

അടങ്ങാത്ത ആകുലതകളും ആശങ്കകളും ഉള്ളിൽ കുമിഞ്ഞു കൂടും തോറും സ്വയം നീറിപുകയാൻ മാത്രമേ അത് ഉപകരിക്കൂ.

എല്ലാ മനുഷ്യരുടെ ജീവിതത്തിലും ദു:ഖവും മനഃക്ലേശവും ഒക്കെ ഉണ്ടാകും. അത്‌ സ്വാഭാവികം തന്നെയെന്നു മനസിലാക്കുക.

പ്രവർത്തികൾ ലളിതമായും കൃത്യതയോടെയും ആത്മ വിശ്വാസത്തോടെയും അർപ്പണ ബോധത്തോടെയും ചെയ്യാൻ പരമാവധി പരിശ്രമിക്കുക.
വിജയം നിങ്ങളെ തേടിവരിക തന്നെ ചെയ്യും.

എപ്പോഴും ക്രിയാത്മകമായ രീതിയിൽ ചിന്തകൾക്ക് മാറ്റം വരുത്തി ആശങ്കകളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കുക.

ഓർമ്മിക്കുക, ജീവിതം പോരാട്ടങ്ങളുടേതാണ് അതിനെ ധൈര്യപൂർവ്വം നേരിടുക. നാളെ എഴുതപ്പെടുന്ന ചരിത്രത്തിൽ നിങ്ങൾക്കു കൂടി വലിയ പങ്കുവഹിക്കാനുണ്ട് എന്ന് മനസിലാക്കുക.

ഒത്തിരി ഇഷ്ടത്തോടെ ….

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments