Saturday, July 13, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 15 | തിങ്കൾ ✍ബേബി...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 15 | തിങ്കൾ ✍ബേബി മാത്യു അടിമാലി

കാലത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്താത്ത ഒരു വ്യവഹാരങ്ങളും ജീവിതിൽ ഇല്ല .

നമ്മൾ ചെയ്യുന്ന പ്രവൃത്തികൾക്ക് അർഹമായ രീതിയിലുള്ള പ്രതിഫലം നാം പോലും അറിയാതെ കാലം നമുക്ക് തിരിച്ചു നൽകിയിരിക്കും. നമ്മൾ ആരെയെങ്കിലും സഹായിക്കുകയാണെങ്കിൽ പകരം ഏതെങ്കിലും സന്നിഗ്ധഘട്ടങ്ങളിൽ , അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത സഹായം നമുക്ക് ലഭിച്ചിരിക്കും . ജീവിതത്തിലെന്നും പരസ്പരം സഹായം ചെയ്യാനുള്ള മനസ്സ് കാത്തു സൂക്ഷിക്കുക.

നമ്മളെ മനസ്സിലാക്കാത്തവരോട് വാക്കുകൾ കൊണ്ട് പൊരുതുന്നതിനേക്കാൾ നല്ലത് നിശ്ശബ്ദമായി ഒഴിഞ്ഞു പോരുന്നതാണ്. വീണ്ടും സംസാരിച്ചു അവരുടെ കോപത്തിനെ വർദ്ധിപ്പിക്കാം എന്നല്ലാതെ നമ്മൾ പറയുന്നതൊന്നും അവർക്ക് മനസ്സിലാവണമെന്നില്ല.

നമ്മുടെ കുറവുകളും ദൗർബല്യങ്ങളും മനസ്സിലാക്കി സ്നേഹിക്കുന്നവർ എന്നും നമ്മുടെ കൂടെയുണ്ടാവും. അവർക്ക് ഒരിക്കലും നമ്മളെ കുറ്റപ്പെടുത്താൻ കഴിയില്ല കൂടെ ചേർത്തുനിർത്താനെ കഴിയൂ. ഏന്നാൽ നമ്മളെ കൊണ്ട് ഇനി മുതൽ ഒരു ഉപകാരമില്ലെന്ന് തിരിച്ചറിയുന്ന വ്യാജ സ്നേഹിതർ അവരുടെ തനിനിറം അവസരം കിട്ടുമ്പോൾ പുറത്തു കാണിക്കുകയും ചെയ്യും.

ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്തെന്നാൽ നമ്മൾ സ്നേഹിക്കുന്നവർക്കൊരിക്കലും നമ്മളെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്നുള്ളതാണ്. നമ്മളോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ തെറ്റുകളായിരം വേണമെങ്കിൽ പൊറുക്കും. വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു കുഞ്ഞു കാരണം മതി അവർ കൊഴിഞ്ഞു പോകും.

എല്ലാറ്റിലും നന്മ ദർശിക്കാൻ വേണ്ടി മനസ്സിനെ പരിശീലിപ്പിക്കുക .എങ്കിൽ എപ്പോഴും സന്തോഷവാനാകാം . മറ്റുള്ളവരിലെ നന്മകൾ കണ്ടെത്തുന്നത് ശീലിച്ചാൽ നമ്മളിൽ നന്മകൾ നിറയും. മറ്റുള്ളവരിലെ തിന്മകൾ കണ്ടത്തുന്നത് ശീലിച്ചാൽ നമ്മളിൽ തിന്മകൾ നിറയും.

നമ്മുടെ മനസ്സ് എന്നും എപ്പോഴും നിർമ്മലമായിരിക്കട്ടെ. നല്ല വാക്കും പുഞ്ചിരിയും ആണ് മറ്റുള്ളവർക്ക് പകർന്നു നൽകാവുന്നതിൽ വച്ച് ഏറ്റവും വിലയേറിയ സമ്മാനങ്ങൾ. ഗുണകരമായതു മാത്രം കാണുക കേൾക്കുക. നല്ലതിനെ മാത്രം ഉൾക്കൊള്ളുക. സദ്ചിന്തയോടെ മുന്നോട്ട്. എല്ലാത്തിനും കാലം ഉത്തരം തരും എന്ന പ്രതീക്ഷയോടെ …..

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

🙏

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments