Tuesday, August 25, 2026
Homeഇന്ത്യയൂട്യൂബർ സ്വാതി ഗോദര (29) യെ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

യൂട്യൂബർ സ്വാതി ഗോദര (29) യെ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ന്യൂഡൽഹി: യൂട്യൂബർ സ്വാതി ഗോദര (29) യെ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ മുഖർജി നഗറിലെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയത്. യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായും ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

ബുധനാഴ്ചയാണ് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടി സ്വാതി ഗോദര ജീവനൊടുക്കിയത്. ഈ സമയം സുഹൃത്തായ യുവാവ് മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യുകയാണ്. യുവതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. സ്വാതി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സ്വാതിയുടെ മരണത്തിൽ ബന്ധുക്കൾ ഇതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടില്ല.

നാലുമാസം മുൻപാണ് മുഖർജി നഗറിലെ മുറി സ്വാതി വാടകയ്ക്കെടുത്തത്. പഠനം പൂർത്തിയാക്കിയെന്നും യൂട്യൂബറാണെന്നും ഉടമയെ അറിയിച്ച ശേഷമാണ് വീട് വാടകയ്ക്കെടുത്തത്. ഉത്തർ പ്രദേശിലെ മീററ്റിലെ ബദ്‌ല ഗ്രാമത്തിൽ നിന്നുള്ള സ്വാതി യുപിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കുന്നതിന് 10 വർഷം മുൻപാണ് ഡൽഹിയിൽ എത്തിയത്. യുപിഎസ്സി, എസ്എസ്സി പരീക്ഷകളിൽ പങ്കെടുത്തെങ്കിലും വിജയിച്ചില്ല. തുടർന്ന് യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും സജീവമാകുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 28.6 k ഫോളോവേഴ്‌സുണ്ട്. യൂട്യൂബ് അക്കൗണ്ടിൽ 33 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

നേരത്തെ ഹരിയാനയിൽ കഴിഞ്ഞ ശനിയാഴ്ച യൂട്യൂബർ ദമ്പതികൾ ബഹുനില കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഹരിയാനയിലെ ബഹദൂർഗഡിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശികളായ ഗാർവിത് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്. ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ