Monday, September 28, 2026
Homeഇന്ത്യഉത്തർപ്രദേശിലുടനീളം കനത്ത മഴയും ഇടിമിന്നലും:- ഇടിമിന്നലേറ്റു 30 പേർ മരിച്ചു

ഉത്തർപ്രദേശിലുടനീളം കനത്ത മഴയും ഇടിമിന്നലും:- ഇടിമിന്നലേറ്റു 30 പേർ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലുടനീളം കനത്ത  മഴയും ഇടിമിന്നലും തുടരുന്നു. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ദുരന്തം വിതയ്ക്കുന്ന മൺസൂണിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 പേർ മരിച്ചമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്.

സുൽത്താൻ പൂരിൽ മാത്രം ഏഴു പേർക്ക് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായി. പൂർവാഞ്ചലിൽ (കിഴക്കൻ യു പി) ഇടിമിന്നലേറ്റ് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 10 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.അതേസമയം ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യത്തിൽ ഇപ്പോൾ നേരിയ കുറവുണ്ടെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, അസം സംസ്ഥാനങ്ങളിലാണ് ഇക്കുറി കനത്ത മഴ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിച്ചത്. നിരവധിപേർക്കാണ് ജീവൻ നഷ്ടമായ മഴ ദുരന്തത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ