Sunday, December 8, 2024
Homeഇന്ത്യഉത്തരാഖണ്ഡിൽ 25 ലക്ഷം ഇൻഷ്വറൻസ് തുക ലഭിക്കാനായി ഭർത്താവ് ഭാര്യയെ പാമ്പിൻ വിഷം കുത്തിവച്ച് കൊന്നു

ഉത്തരാഖണ്ഡിൽ 25 ലക്ഷം ഇൻഷ്വറൻസ് തുക ലഭിക്കാനായി ഭർത്താവ് ഭാര്യയെ പാമ്പിൻ വിഷം കുത്തിവച്ച് കൊന്നു

ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗറിൽ  25 ലക്ഷം ഇൻഷ്വറൻസ് തുക ലഭിക്കാനായി ഭർത്താവ് ഭാര്യയെ പാമ്പിൻ വിഷം കുത്തിവച്ച് കൊന്നു. ശുഭം ചൌധരി എന്നയാളാണ് ഭാര്യയായ സലോനി ചൌധരിയെ പാമ്പിൻ വിഷം കുത്തി വച്ച് കൊന്നത്.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ ഭർത്താവിനെതിരെ ജാസ്പ്പൂർ പോലീസിൽ പരാതി നൽകിയതോടെയാണ് ആഗസ്റ്റ് 11 ന് നടന്ന സംഭവം പുറത്തറിയുന്നത്. 25 ലക്ഷത്തിന്റെ ഇൻഷ്വറൻസ്  പോളിസി എടുത്ത് ഒരു മാസം തികയുന്നതിന് മുൻപാണ് പ്രതി ഭാര്യയെ ഇത്തരത്തിൽ കൊലപ്പെടുത്തിയത്.

സലോനിയുടെ സഹോദരനൻ അജിത് സിംഗാണ് പോലീസിൽ പരാതി നൽകിയത്. ഭർത്താവ് ശുഭം ചൌധരി, സലോനിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും ഭർത്താവിന്റെ വിവാഹേതര ബന്ധത്തെ തുടർന്ന് 4 വർഷം മുൻപ് സലോനി വിവാഹ മോചനത്തിന് ശ്രമിച്ചിരുന്നു എന്നും സഹോദരൻ പരാതിയിൽ പറയുന്നതായി ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പ്രശ്നം വലതവണ പഞ്ചായത്തു കൂടി ഒത്തു തീർക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവ് ശുഭത്തിൻ്റെ സ്വഭാവം മാറിയില്ലെന്നും സഹോദരൻ ആരോപിച്ചു.ജൂലൈ 15 ന് ആണ് ശുഭം ചൌധരി ഭാര്യയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷ്വറൻസ് പോളിസി എടുത്തത്. ശുഭം ചൌധരിയെയാണ് നോമിനിയായി വച്ചതെന്നും 2 ലക്ഷം രൂപ പ്രീമിയമായി അടച്ചിരുന്നെന്നും കൊല്ലപ്പെട്ട സലോനിയുടെ സഹോദരൻ പറഞ്ഞു.ശുഭം ചൌധരിക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബി.എൻ.എസ് 103(1) പ്രകാരം ശുഭത്തിന്റെ മാതാപിതാക്കൾക്കും മറ്റൊരാൾക്കും എതിരെയും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സംശയാസ്പദമായ മരണത്തിനായിരുന്നു പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തെങ്കിലും സലോനിയുടെ സഹോദരന്റെ പരാതിയോടുകൂടി കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട സലോനിയുടെ ആന്തരാവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments