Saturday, July 20, 2024
Homeഇന്ത്യപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം:- കർണ്ണാടകയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം:- കർണ്ണാടകയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

ബാംഗ്ലൂർ -: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സം ചെയ്‌ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയ ശേഷം നത്തംഗളയിലെ കാപ്പിത്തോത്തിലെത്തിച്ചു. ഇവിടെവച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്നും രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് കേസ്.

രക്ഷപെട്ട പെണ്‍കുട്ടിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ കൂട്ടമായി സ്ഥലത്തെത്തിയതോടെ പ്രതികള്‍  പെണ്‍കുട്ടിയെ ഉപേക്ഷിച്ച്  കടന്നു കളഞ്ഞെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments