Thursday, March 12, 2026
Homeഇന്ത്യനീറ്റ് വിവാദ കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നീറ്റ് വിവാദ കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി –നീറ്റ്  വിവാദ കേസുകൾ സുപ്രിംകോടതി ഇന്ന് 38 ഹർജികൾ ഒരുമിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക. നീറ്റ് പരീക്ഷ വീണ്ടും നടത്തുക എന്നത് പ്രായോഗികമല്ലെന്ന  നിലപാട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട അനുചിത സംഭവങ്ങൾ ഉണ്ടായിയെന്ന കാരണത്താൽ പരീക്ഷയുടെ ആകെ സുതാര്യതയെ ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്ന നിലപാട് എൻ ടി എയും സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്

വേനൽ അവധി കഴിഞ്ഞ് സുപ്രീംകോടതിയുടെ ആദ്യപ്രവർത്തി ദിവസമാണ് ഇന്ന്. കേസ് പരിഗണിക്കുന്ന സുപ്രീംകോടതി നീറ്റ് വിഷയത്തിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ തുടർനടപടികൾ തീരുമാനിക്കും.

പട്നയിലും ​ഗോധ്രയിലും മാത്രമാണ് ക്രമക്കേട് നടന്നതെന്നും ഒറ്റപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കാനാകില്ലെന്നുമാണ് എൻടിഎ സുപ്രിംകോടതിയിൽ അറിയിച്ചിരുന്നത്. ഗോദ്രയിൽ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ടി സഹായത്തോടെയാണ് ക്രമക്കേട് നടന്നത്.രാജ്യത്ത് മറ്റിടങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ആൾമാറാട്ടങ്ങളെക്കുറിച്ചാണ്. സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളത്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുകയാണെന്നും എൻടിഎ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com