Sunday, September 20, 2026
Homeഇന്ത്യമുട്ടക്കറി ഉണ്ടാക്കി നൽകിയില്ല യുവാവ് പങ്കാളിയെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തി *

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല യുവാവ് പങ്കാളിയെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തി *

ഗുരുഗ്രാം: ഗുരുഗ്രാമിലെ ഒരു വീട്ടിൽ അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കിയില്ലെന്ന കാരണത്താല്‍ ലിവ് ഇന്‍ പങ്കാളിയായ അഞ്ജലി (32) യെ ചുറ്റികയും ഇഷ്ടികയും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ ലല്ലാൻ യാദവ് (35)നെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലല്ലന്‍ യാദവ് മദ്യപിച്ചിരുന്നതായും പങ്കാളിയെ കൊലപ്പെടുത്തിയതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മുട്ടക്കറി ഉണ്ടാക്കാതിരുന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. ബിഹാറിലെ മധേപുര ജില്ലയിലെ ഔരാഹി ഗ്രാമവാസിയാണ് ലല്ലന്‍. ഡൽഹിയിലെ സരായ് കാലെ ഖാൻ പ്രദേശത്ത് നിന്നാണ് ശനിയാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ആക്രി പെറുക്കുന്ന ജോലി ചെയ്യുന്ന അഞ്ജലിയെ ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കെട്ടിടത്തിലെ കെയര്‍ടേക്കറാണ് പൊലീസിനെ അറിയിച്ചത്. ഇവരുടെ യഥാര്‍ഥ പേരുവിവരങ്ങളോ മേല്‍വിലാസമോ ഹൗസ് ഓണര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് വിവരം. അഞ്ജലി ഭാര്യയാണെന്നാണ് ലല്ലന്‍ പരിചയപ്പെടുത്തിയത്.

ആറു വര്‍ഷം മുന്‍പ് ഭാര്യ പാമ്പുകടിയേറ്റാണ് മരിച്ചതെന്നും അതിന് ശേഷമാണ് താൻ ഡൽഹിയിൽ എത്തിയതെന്നും ലല്ലൻ യാദവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.ഏഴുമാസം മുമ്പ് മുന്‍പാണ് അഞ്ജലിയും ലല്ലനും പരിചയപ്പെടുന്നത്. അഞ്ജലിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ