Monday, December 8, 2025
Homeഇന്ത്യമദ്യലഹരിയിൽ കാറിൽ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ കാറിൽ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി

തമിഴ്നാട്: തമിഴ് നാട് തിരുപ്പൂർ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്താണ് സംഭവം. 16 വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥനെയാണ് (47) കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിൽ കാറിൽ എസി പ്രവർത്തിപ്പിച്ച ശേഷം കിടന്നുറങ്ങിയതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജഗന്നാഥന്റെ ഭാര്യ പാപ്പാത്തിയും രണ്ടു മക്കളും കുറച്ചു ദിവസം മുമ്പ് ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനെ തുടർന്ന് ജഗന്നാഥൻ തനിച്ചായിരുന്നു വീട്ടിൽ താമസം. കാറിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഭാര്യയെ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. തുടർന്ന് കാറിന്റെ ചില്ല് തകർത്തു പരിശോധിച്ചപ്പോഴാണ് ജഗന്നാഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് സ്ഥലത്തെത്തി  പരിശോധന നടത്തി  കേസെടുത്ത് അന്വേഷണമാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com