Thursday, September 24, 2026
Homeകേരളംശബരിമലയിൽ സ്വർണക്കിരീടവും കവർന്നു; സ്ട്രോങ്റൂമിലുള്ളത് മുക്കുപണ്ടം; അന്നുവില 26 ലക്ഷം, ഇന്ന് 62 ലക്ഷം

ശബരിമലയിൽ സ്വർണക്കിരീടവും കവർന്നു; സ്ട്രോങ്റൂമിലുള്ളത് മുക്കുപണ്ടം; അന്നുവില 26 ലക്ഷം, ഇന്ന് 62 ലക്ഷം

ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2012 ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരാണ് കിരീടം സമർപ്പിച്ചത്. പരിശോധനയിൽ മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് നിലവിൽ സ്ട്രോങ് റൂമിലുള്ളതെന്ന് കണ്ടെത്തി. 445.78 ഗ്രാം തൂക്കമുള്ള കിരീടത്തിന് പകരമായുള്ള മുക്കുപണ്ടത്തിൻ്റെ തൂക്കം 240 ഗ്രാം മാത്രമാണ്.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരൻ്റെ സ്ഥാപന കണക്കെടുപ്പിലാണ് കിരീടം കാണ്മാനില്ല എന്നത് തിരിച്ചറിഞ്ഞത്. ആറന്മുളയിലെ സ്ട്രോങ് റൂമിലുണ്ടായിരുന്ന നാല് പവൻ്റെ സ്വർണ മാലയും കാണാതായിട്ടുണ്ട്. കിരീടം മറ്റെവിടെയെങ്കിലും മാറ്റിവച്ചോ എന്നതിൽ വ്യക്തതയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു.

പരിശോധിച്ച് കാര്യങ്ങൾ വ്യക്തമാക്കാമെന്നും കെ ജയകുമാർ വ്യക്തമാക്കി. ശബരിമലയിലേക്ക് സമർപ്പിക്കുന്ന വിലകൂടിയ വസ്തുക്കൾ ആദ്യം ശബരി മലയിലെ ലോക്കറിൽ വെച്ച് പിന്നീട് ആറന്മുളയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ ഇത് ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ല. അതീവ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുന്ന മേഖലയാണ് ഇത്. എക്സിക്യുട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ലോക്കർ തുറക്കേണ്ടത്. തുറക്കുമ്പോൾ മുതൽ അടയ്ക്കുന്നതുവരെ നടക്കുന്ന എല്ലാ കാര്യങ്ങളും മഹസറിൽ രേഖപ്പെടുത്തുകയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ