Tuesday, September 17, 2024
Homeഇന്ത്യകുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും റിവോൾവർ റാണിയും വിവാഹിതരാകുന്നു

കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും റിവോൾവർ റാണിയും വിവാഹിതരാകുന്നു

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും റിവോൾവർ റാണിയായ അനുരാധ ചൗധരിയും മാര്‍ച്ച് 12-ാം തീയതി ഡല്‍ഹിയിലെ ദ്വാരകയിൽ വിവാഹിതരാകുന്നു.

സന്ദീപ് എന്ന കാലാ ജഠെഡി ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകം, കവർച്ച,തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ഗുസ്തി താരത്തിന്റെ കൊലപാതകത്തിലും, ഗുസ്തി താരം സുശീൽ കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് കുപ്രസിദ്ധി നേടിയത്  തിഹാർ ജയിലിൽ കഴിയുന്ന കാലാ ജഠെഡിയ്ക്ക് സർവ്വ സഹായങ്ങളും ചെയ്യുന്നത് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയാണ്.

അനുരാധ ചൗധരി —രാജസ്ഥാനിലെ സികാര്‍ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളിലാണ് അനുരാധ അറിയപ്പെടുന്നത്. ഇരകളെ വിരട്ടാനായി എ കെ 47 തോക്ക് ഉപയോഗിക്കുന്നതിനാലാണ്‌ റിവോൾവർ റാണിയെന്ന പേർ ലഭിച്ചത്. മാഡം മിൻസ് എന്ന പേരിലും അറിയപ്പെടുന്നു.   പങ്കാളിയുടെ തട്ടിപ്പിനിരയായതോടെയാണ്  ഗുണ്ടാ സംഘങ്ങൾക്കൊപ്പം ചേർന്ന് കേസുകളിൽ പ്രതിയായി ജയിലിലായത്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജഠെഡിക്ക് ഡല്‍ഹിയിലെ കോടതി കഴിഞ്ഞദിവസം പരോള്‍ അനുവദിച്ചിരുന്നു. പ്രതിക്ക് സുരക്ഷ ഒരുക്കണമെന്നും പോലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2020 മുതലാണ് കാലയും അനുരാധയും പ്രണയത്തിലായി വിവിധ സ്ഥലങ്ങളിൽ ദമ്പതിമാരെന്ന പേരിൽ കഴിയവെയാണ് പോലീസ് കസ്റ്റഡിയിലായത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments