Thursday, May 15, 2025
Homeഇന്ത്യകേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന്;ബാലസാഹിത്യപുരസ്‌കാരംഉണ്ണിഅമ്മയമ്പലത്തിന്`*

കേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന്;ബാലസാഹിത്യപുരസ്‌കാരംഉണ്ണിഅമ്മയമ്പലത്തിന്`*

ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട്എന്ന നോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍ ശ്യാം കൃഷ്ണന്‍ എഴുതി മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഡോ. അജയന്‍ പനയറ, ഡോ. കെ. ശ്രീകുമാര്‍, പ്രൊഫ. ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ്                               ബാലസാഹിത്യപുരസ്‌കാരനിര്‍ണയം നടത്തിയത്. 2018 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന്                      പരിഗണിച്ചത്.

ഡോ.അജിതന്‍മേനോത്ത്, ഡോ. ശ്രീകുമാര്‍ വിഎ.ഡോ.വി.രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് യുവ പുരസ്‌കാരനിര്‍ണയം നടത്തിയത്

പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ