Tuesday, August 25, 2026
Homeഇന്ത്യകന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ അന്തരിച്ചു.

കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ അന്തരിച്ചു.

ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57)  വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിൽ അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം.1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ ‘മസനദ ഹൂവു’വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു. ചുരുക്കാക്കാലം കൊണ്ട് ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അപർണ എഐആർ എഫ്എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും പങ്കെടുത്തു. ഇതിന് പുറമെ മെട്രോ അറിയിപ്പുകൾക്ക് ശബ്ദം നൽകിയ കലാകാരി കൂടിയാണ് അപർണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ