റാഞ്ചി: ഓടുന്ന ട്രെയിനിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. ഝാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ്. ബുധനാഴ്ച രാത്രി ഹൗറ-ബാർബിൽ ജൻ ശതാബ്ദി ഖർസവാൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാജ്ഖർസവാൻ, മഹാലിമരുപ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. റെയിൽവേ ട്രാക്കിന് സമീപം കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി.
ഒന്നര മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് ഓടുന്ന ട്രെയിനിൽ നിന്ന് ഇവർ മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയാൻ ശ്രമിച്ചപ്പോൾ സഹയാത്രക്കാർ തടഞ്ഞു. തുടര്‍ ന്ന് ഇവരെ റെയില്‍ വേ സംരക്ഷണ സേനയ്ക്ക് കൈമാറി. ഖർസവാൻ പൊലീസ് സ്റ്റേഷന് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഗൗരവ് കുമാര്‍ പിടിഐയോട് പറഞ്ഞു.
പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീൻ എന്നയാൾക്കൊപ്പമാണ് ഇവർ 4 വർഷമായി താമസിച്ചിരുന്നത്. എന്നാൽ പശ്ചിമ സിംഗ്ഭുമിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഭർത്താവ് താവ് നിർബന്ധിച്ചതിന് പിന്നാലെ ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



