വലിയ പെരുന്നാളിനോട് അനുബന്ധിച്ച് അവശ്യവസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കുന്നതിനായി സപ്ലൈക്കോയുടെ ബക്രീദ് സ്പെഷ്യൽ കിറ്റുകൾ. മെയ് 26 വരെ കിറ്റുകൾ ലഭ്യമാകും.
1101 രൂപ വിലവരുന്ന പത്തിന ഭക്ഷ്യസാധനങ്ങൾ, അടങ്ങിയ കിറ്റിൻ 850 രൂപ. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം മസാല, 100 ഗ്രാം ചിക്കൻ മസാല, 100 ഗ്രാം കുരുമുളകുപൊടി, ഏലക്കായ, ഗ്രാമ്പു എന്നിവ ഉൾപ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിലുണ്ട്.



