Sunday, May 17, 2026
Homeഇന്ത്യ2024-ലിൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങളിൽ 6 ശതമാനം കുറവുണ്ടായതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് ചെയ്തു

2024-ലിൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങളിൽ 6 ശതമാനം കുറവുണ്ടായതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തം കുറ്റകൃത്യങ്ങളിൽ 2024-ൽ 6 ശതമാനം കുറവുണ്ടായതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (NCRB) റിപ്പോർട്ട് . 2023-ൽ 62.41 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2024-ൽ ഇത് 58.85 ലക്ഷമായി കുറഞ്ഞു. എന്നാൽ ഡിജിറ്റൽ മേഖലയിലെ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ആശങ്കാജനകമായ വർദ്ധനവാണ് ദൃശ്യമാകുന്നത്.

സൈബർ മേഖലയിൽ കേസുകളുടെ എണ്ണം 18 ശതമാനത്തോളം വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024-ൽ മാത്രം 1,01,928 സൈബർ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 72.6 ശതമാനവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാണ്. ലൈംഗിക ചൂഷണം (3.1%), ഭീഷണിപ്പെടുത്തി പണം തട്ടൽ (2.5%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

രാജ്യത്ത് കുട്ടികൾ കാണാതാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. 2024-ൽ 98,375 കുട്ടികളെയാണ് കാണാതായത്. മുൻവർഷത്തെ അപേക്ഷിച്ച് 7.8 ശതമാനം വർദ്ധനവാണിത്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ് (75,603). പ്രായപൂർത്തിയാകാത്തവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കേസുകളിൽ (CCL) മെട്രോ നഗരങ്ങളിൽ ഡൽഹിയാണ് മുന്നിൽ.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 1.5 ശതമാനം നേരിയ കുറവ് രേഖപ്പെടുത്തി. 4.41 ലക്ഷം കേസുകളാണ് 2024-ൽ റിപ്പോർട്ട് ചെയ്തത്. ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരതയാണ് ഇതിൽ പ്രധാനമായും കാണുന്നത്. തൊട്ടുപിന്നാലെ തട്ടിക്കൊണ്ടുപോകൽ, മാനഭംഗശ്രമം തുടങ്ങിയ കേസുകളാണുള്ളത്.

2024 ൽ രാജ്യത്ത് 27,049 കൊലപാതകങ്ങൾ നടന്നു (2.4% കുറവ്). തർക്കങ്ങളാണ് മിക്ക കൊലപാതകങ്ങൾക്കും പിന്നിലെ പ്രധാന കാരണം. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മേഖലയിൽ ചതിയും ഫോർജറിയും തൊണ്ണൂറ് ശതമാനം കേസുകൾക്കും കാരണമാകുമ്പോൾ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ കുറവുണ്ടായത് ആശ്വാസകരമാണ്. എസ്‌സി (SC) വിഭാഗത്തിനെതിരായ കേസുകളിൽ 3.6 ശതമാനവും എസ്‌ടി (ST) വിഭാഗത്തിനെതിരായ കേസുകളിൽ 23.1 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലാണ് പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ കൂടുതൽ.

അതേസമയം, മെട്രോ നഗരങ്ങളെ സംബന്ധിച്ചിടത്തോളം പ്രായപൂർത്തിയാകാത്തവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവണത ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. വിദേശികൾക്കെതിരായ കുറ്റകൃത്യങ്ങളിലും 8 ശതമാനം വർദ്ധനവ് എൻസിആർബി പുറത്തുവിട്ട 2024-ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com