Tuesday, October 6, 2026
Homeഇന്ത്യദില്ലിയിൽ പാർക്കിങ് സ്പേസിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു

ദില്ലിയിൽ പാർക്കിങ് സ്പേസിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു

ദില്ലിയിൽ പാർക്കിങ് സ്പേസിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. പ്രീത് വിഹാർ എന്ന ഫ്ലാറ്റിലാണ് തർക്കമുണ്ടായതും വെടിവെപ്പുണ്ടായതും. നോയിഡയിൽ നിന്നുമെത്തിയ പങ്കജ് നെയ്യാർ (34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ഫ്ലാറ്റിലെ താമസക്കാരനാണ്. ഇന്ന് പുലർച്ചെയാണ് കാർ പാർക്കിങിനെച്ചൊല്ലി തർക്കമുണ്ടായത്.

ഫ്ലാറ്റിലെ അന്തേവാസിയായ ​ഗൗരവ് ശർമയെന്നയാൾ തൻ്റെ ഫോർച്ച്യൂണർ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നാരോപിച്ചായിരുന്നു സഹോദരങ്ങളെ ആക്രമിച്ചത്.
ഒരു കാർ മാത്രമാണ് അവിടെ പാർക്ക് ചെയ്യാൻ കഴിയുകയെന്നും ​​ഗൗരവ് ശർമയുടെ ബിഎംഡബ്ല്യു കാർ അവിടെ പാർക്ക് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ആദ്യഘട്ടത്തിൽ തർക്കമുണ്ടാകുകയും പുന്നീട് വെടിയുതിർക്കുകയുമായിരുന്നു. ‌

ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇയാൾ ഒളിവിലാണ്. പംങ്കജ് ശർമ്മയ്ക്ക് നെഞ്ചിലാണ് വെടിയേറ്റത്. ദില്ലിയെ ആകെ ഞെട്ടിച്ച സി ആർ പാർക്കിങ് ഇരട്ടക്കൊലപാതകത്തിന് തൊട്ട് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ സംഭവവും നടന്നിരിക്കുന്നത്. അന്ന് തർക്കത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ