Thursday, October 8, 2026
Homeഇന്ത്യപത്മ പുരസ്‌കാരം 2027-നുള്ള നാമനിർദ്ദേശ സമർപ്പണം ആരംഭിച്ചു

പത്മ പുരസ്‌കാരം 2027-നുള്ള നാമനിർദ്ദേശ സമർപ്പണം ആരംഭിച്ചു

2027-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരം-2027-നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കാനുള്ള അവസരം ആരംഭിച്ചു. പത്മ പുരസ്കാരം നാമനിർദ്ദേശങ്ങൾക്കുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്. പത്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ പുരസ്കാരങ്ങൾ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ്. 1954-ൽ സ്ഥാപിതമായ ഈ പുരസ്കാരങ്ങൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെടുന്നു. ‘വിശിഷ്ട പ്രവർത്തനം’ അംഗീകരിക്കുന്നതിനും കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യം, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും/ശാഖകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ/സേവനം എന്നിവയ കാഴ്ച വെയ്ക്കുന്നതിനും നൽകുന്നതാണ് ഈ പുരസ്‌കാരം . വംശം, തൊഴിൽ, പദവി, ലിംഗഭേദം എന്നിവയില്ലാത്ത എല്ലാ വ്യക്തികൾക്കും ഈ പുരസ്കാരത്തിന് അർഹതയുണ്ട്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ജീവനക്കാർക്ക് പത്മ പുരസ്‌കാരങ്ങൾക്ക് അർഹതയില്ല.

പത്മ പുരസ്‌കാരങ്ങളെ “ജനങ്ങളുടെ പത്മ” ആക്കി മാറ്റാൻ ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം നാമനിർദ്ദേശം ചെയ്യുന്നതടക്കം നാമനിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, ദിവ്യാംഗർ , സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നിവരിൽ നിന്ന് യഥാർഥ മികവും നേട്ടങ്ങളും കാഴ്ചവെയ്ക്കുന്നവരും അംഗീകരിക്കപ്പെടാൻ അർഹതയുള്ളതുമായ പ്രതിഭകളെ തിരിച്ചറിയാൻ യോജിച്ച ശ്രമങ്ങൾ ഇതിലൂടെ നടത്താവുന്നതാണ്.

മുകളിൽ പറഞ്ഞ പോർട്ടലിൽ ലഭ്യമായ മാതൃകയിൽ എല്ലാ പ്രസക്തമായ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ വ്യക്തമാക്കിയിരിക്കണം. ശുപാർശ ചെയ്യുന്ന വ്യക്തിയുടെ നിർദിഷ്ട മേഖല/വിഷയത്തിൽ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം സംബന്ധിച്ച് വ്യക്തമായി പരാമർശിച്ചിരിക്കണം .

ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ (https://mha.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന ശീർഷകത്തിന് കീഴിലും പത്മ പുരസ്‌കാരം പോർട്ടലിലും (https://padmaawards.gov.in) ലഭ്യമാണ്. ഈ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ