Thursday, October 8, 2026
Homeഇന്ത്യക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളി...

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളി സന്ദർശിക്കും

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ വ്യാഴാഴ്ച രാവിലെ 8.30 നാണ് എത്തുക.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ചരിത്രപ്രസിദ്ധമായ ‘കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ’ പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ മധ്യപ്രദേശിലുണ്ടായ അക്രമം ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭാനേതൃത്വം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ഒരു ബിജെപി വനിതാ നേതാവിന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള യുവതിയെയടക്കം കയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായിരുന്നു.

രാജ്യത്ത് സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരുകൾക്കും സിബിസിഐ കത്തയച്ചിട്ടുണ്ട്.

ക്രൈസ്തവ സമൂഹവുമായി അടുക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, വർധിച്ചുവരുന്ന അക്രമങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന നടപടികളിലാകും സഭയുടെയും വിശ്വാസികളുടെയും ശ്രദ്ധ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ