Wednesday, September 2, 2026
Homeഇന്ത്യഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞ പൂജാ വസ്തുക്കളിലെ തേങ്ങ തലയിൽ വീണ് യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞ പൂജാ വസ്തുക്കളിലെ തേങ്ങ തലയിൽ വീണ് യുവാവ് മരിച്ചു

മുംബൈയിലെ വസായിലെ പഞ്ചു ദ്വീപ് സ്വദേശിയായ സഞ്ജയ് ഭോയർ എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30 ഓടെ നൈഗാവ്-ഭായന്ദർ റെയിൽവേ പാലത്തിലൂടെ നൈഗാവ് സ്റ്റേഷനിലേക്ക് നടക്കുമ്പോൾ കടന്നുപോകുന്ന ട്രെയിനിൽ നിന്ന് അജ്ഞാതൻ എറിഞ്ഞ തേങ്ങ നേരിട്ട് തലയിൽ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഭോയിറിനെ ഉടൻ തന്നെ വസായിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചതായും വസായ് ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) അറിയിച്ചു.

മുമ്പും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പഞ്ചു ദ്വീപ് നിവാസികൾ പറയുന്നു. യാത്രക്കാർ പലപ്പോഴും തേങ്ങയും പോളിത്തീൻ ബാഗുകളിലെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പൂജാ സാധനങ്ങളും ഓടുന്ന ട്രെയിനുകളിൽ നിന്ന് അരുവിയിലേക്ക് എറിയാറുണ്ടെന്ന് അവർ അവകാശപ്പെട്ടു.

ലോക്കൽ ട്രെയിനുകളിൽ നിന്ന് എറിഞ്ഞ വസ്തുക്കൾ മൂലം നിരവധി ഗ്രാമീണർക്ക് മുമ്പ് പരിക്കേറ്റിട്ടുണ്ടെന്നും ഇത്തരം പ്രവർത്തികൾക്ക് റെയിൽവേ കർശനമായി നിരോധനം ഏർപ്പെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ