Sunday, March 8, 2026
Homeഇന്ത്യജാതി സെൻസസ് നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടു എൻ എസ് എസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും...

ജാതി സെൻസസ് നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടു എൻ എസ് എസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകി

ജാതി സെൻസസ് നടപ്പാക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് എൻഎസ്എസ്.വിഷയത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർക്ക് എൻഎസ്എസ് നിവേദനം നൽകി. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നതാണ് സെൻസസ് നടപടിയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാൻ സാധ്യതയുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ‌ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 1931-ൽ മതത്തിന്റെ അടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങൾ വേർതിരിച്ച് വോട്ടർമാരെ വേർതിരിക്കാൻ ലക്ഷ്യമിട്ട് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തെ സെൻസസ് നടപടിയുമായി എൻഎസ്എസ് ഇതിനെ താരതമ്യം ചെയ്തു.

ജാതിമതഭേദമില്ലാതെ എല്ലാവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന സമീപനമാണ് എൻഎസ്എസിന്റേതെന്നും നിവേദനത്തിൽ പറയുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ നവോത്ഥാന മുന്നേറ്റങ്ങളും നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രവും പ്രത്യേകം വിശദീകരിക്കുന്നു. എൻഎസ്എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നുംനിവേദനത്തിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com