Saturday, August 29, 2026
Homeഇന്ത്യ'ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും': (ഓഗസ്റ്റ് 29) ഇന്ന് ദേശീയ കായിക ദിനം

‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’: (ഓഗസ്റ്റ് 29) ഇന്ന് ദേശീയ കായിക ദിനം

ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാന് ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാന് ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്തെ ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത്. 1928, 1932, 1936 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് മൂന്ന് സ്വർണ്ണ മെഡലുകൾ നേടിക്കൊടുത്തതിൽ ധ്യാന് ചന്ദിന് നിർണ്ണായക പങ്കുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ നാനൂറിലധികം ഗോളുകൾ നേടിയ ധ്യാന് ചന്ദ് ലോക കായികരംഗത്ത് തന്നെ ഒരു അത്ഭുതമാണ്.

ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും എന്നതാണ് ഈ വർഷത്തെ പ്രമേയം.ദേശീയ കായിക ദിനം വെറും ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിൻ്റെ കായിക സ്വപ്നങ്ങളെ ഉറപ്പിക്കുന്ന ഒരു ദിനം കൂടിയാണ്.

ആരോഗ്യം, അച്ചടക്കം, ടീം വർക്കുകൾ, സഹാനുഭൂതി തുടങ്ങിയ നിരവധി ഗുണങ്ങൾ”””””” ദേശീയ കായിക ദിനം, ഓരോ ഇന്ത്യക്കാരനെയും കളിക്കളത്തിലേക്കിറങ്ങാനും, ആരോഗ്യകരമായ ജീവിതം നയിക്കാനും, രാജ്യത്തിൻ്റെ കായിക പുരോഗതിയിൽ പങ്കാളിയാകാനും ഓർമിപ്പിക്കുന്നു.

കായിക താരങ്ങൾക്കും പരിശീലകർക്കും അർജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, ധ്യാന് ചന്ദ് ഖേൽ രത്ന അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്ന ദിനം ഇതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ