Friday, October 9, 2026
Homeഇന്ത്യനടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര അണുബാധ; സംഭവം പ്രഭാസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ

നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര അണുബാധ; സംഭവം പ്രഭാസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ

ഷൂട്ടിങ്ങിനിടെ പ്രാണി കടിയേറ്റ നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരം. പ്രഭാസ് നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് രാജേഷ് ശർമ്മക്ക് പ്രാണിയുടെ കടിയേറ്റത്. നിലവിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിന്‍റെ മുട്ടുവരെ അണുബാധയേറ്റിട്ടുണ്ട്. നടൻ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു.

ഷൂട്ടിങ് അവസാനിച്ച ശേഷം ടെക്‌നീഷ്യന്മാരുമായി സംസാരിച്ച് കാടുപിടിച്ച സ്ഥലത്തു നിൽക്കുന്നതിനിടെയാണ് കടിയേറ്റത്. വേദനയുണ്ടായെങ്കിലും അദ്ദേഹം ഇത് കാര്യമാക്കിയില്ല. കടിയേറ്റ് ആറുമണിക്കൂറിന് ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയായിരുന്നു. വലതുകാലിലാണ് കടിയേറ്റത്. ആ കാലിൽ കടുത്ത വേദനയുണ്ടായി. ആരോഗ്യനില വഷളായിക്കൊണ്ടിരുന്നിട്ടും അദ്ദേഹം വിമാനത്തിൽ കൊൽക്കത്തയിലേക്ക് തിരിച്ചു. യാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനി ബാധിക്കുകയും ആരോഗ്യാവസ്ഥ കൂടുതൽ മോശമാവുകയുമായിരുന്നു.

പിറ്റേന്നാണ് അദ്ദേഹത്തെ ധാക്കുറിയയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ കാൽവിരലുകളിൽ നിന്ന് കാൽമുട്ടുവരെ വ്യാപിച്ചിട്ടുണ്ട്. ബാധിച്ച ഭാഗത്ത് വലിയ കുമിളകളും രൂപപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് പ്രാണിയാണ് രാജേഷ് ശർമയെ കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കിൽ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് നിഗമനം. ഭീഷണിയായേക്കാമെന്നും ആശങ്കയുള്ളതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ