Thursday, October 1, 2026
Homeഇന്ത്യകനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

മുംബൈ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ തീവ്രമഴ തുടരുകയാണ്. മുംബൈ പൂണൈ ഹൈവേയിൽ ഉരുൾപൊട്ടി. പാൽഘർ ജില്ലയിലെ വസായി ,വീരാർ തുടങ്ങിയ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കനത്ത മഴയിൽ ഇന്നലെ രാത്രി മുംബൈയിലെ മാൻകുർദിൽ കുടിലുകൾ തകർന്ന് ആറു പേർ മരിച്ചു. ഇതിൽ അഞ്ചുപേർ കുട്ടികളാണ്. അനധികൃതമായി നിർമ്മിച്ച കുടിലുകളാണ് തകർന്നു വീണത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ ആറ് ദിവസം കൊണ്ട് മേഖലയിൽ ഉണ്ടായത്. മുംബൈ താനെ ജില്ലകളിൽ ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഉത്തരേന്ത്യയിൽ പലയിടത്തും കനത്ത മഴയാണ്. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നമാമി ഘട്ടം പൂർണ്ണമായും വെള്ളത്തിനടിയിലായി.

ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ് റായ്പൂരിലെ താഴ്ന്ന മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഗരിയാബന്ദ് ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ