Thursday, October 1, 2026
Homeഅമേരിക്കചരിത്ര വിജയം: 5 പ്രാവശ്യം ലോക കിരീടം നേടിയിട്ടുള്ള ബ്രസീലിനെ തകർത്തെറിഞ്ഞ് നോർവെ ക്വാർട്ടറിലേക്ക്

ചരിത്ര വിജയം: 5 പ്രാവശ്യം ലോക കിരീടം നേടിയിട്ടുള്ള ബ്രസീലിനെ തകർത്തെറിഞ്ഞ് നോർവെ ക്വാർട്ടറിലേക്ക്

ന്യൂയോർക്ക്: ഈ ലോകകപ്പിലെ വമ്പൻ അട്ടിമറിക്ക് ന്യൂയോർക്കിലെ ന്യൂജേഴ്‌സി അവസരം സാക്ഷികളായി. 5 തവണ ലോക കിരീടം നേടിയിട്ടുള്ള ബ്രസീലിനെ തകർത്തെറിഞ്ഞ് നോർവെ ചരിത്രമെഴുതി ക്വാർട്ടറിലേക്ക് മുന്നേറി. ഇതാദ്യമായാണ് നോർവെ ലോകകപ്പിൻ്റെ ക്വാർട്ടറിൽ എത്തുന്നത്. എർളിങ് ഹാളണ്ടെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ഒരു ഭീഷണിയേ അല്ലെന്നു മത്സരത്തിനു മുൻപ് ബ്രസീൽ പരിശീലകൻ കാർലോ അഞ്ചലോട്ടി പറഞ്ഞിരുന്നു. അതേ ഹാളണ്ട് രണ്ട് തവണ വല ചലിപ്പിച്ച് ബ്രസീലിനെ നാട്ടിലേക്ക് മടക്കി. താരത്തിൻ്റെ ഇരട്ട ഗോൾ ബലത്തിൽ 2-1നാണ് ബ്രസീലിൻ്റെ ജയം. കളിയുടെ അവസാന നിമിഷത്തിൽ കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം നെയ്മർ ഒരു ഗോൾ മടക്കി കാനറികൾക്ക് ആശ്വാസം നൽകിയത് ബ്രസീലിന് മൈതാനത്ത് തൊട്ടതെല്ലാം മാറ്റി നിർത്തിയാൽ പിഴച്ച ദിവസമായിരുന്നു. 2002ലെ ലോകകപ്പ് കിരീട വിജയത്തിനു ശേഷം തുടരെ ആറാം ലോകകപ്പിലാണ് ബ്രസീൽ കിരീട നേട്ടമില്ലാതെ മടങ്ങുന്നത്.

കളിയുടെ 79 മിനിറ്റ് മിനിറ്റ് വരെ ഇരു ടീമുകളും ഗോൾ നേടിയിരുന്നില്ല. 79 മിനിറ്റിൽ ഹാളണ്ട് നേടിയ ഹെഡ്ഡർ കോടിക്കണക്കായ ബ്രസീൽ ആരാധകരുടെ നെഞ്ച് തുളയ്ക്കുന്നതായി മാറി. അവിടെയും തീർന്നില്ല. 90 മിനിറ്റിൽ ഗോളടി പ്രാക്ടീസ് പോലെ ബോക്സിനു തൊട്ടുപുറത്തു നിന്നു ഹാളണ്ട് നീട്ടിയടിച്ച ഇടം കാലൻ ഷോട്ടും ബ്രസീൽ വലയിൽ കയറിയതോടെ അവർ തിരിച്ചുവരാനുള്ള മോഹങ്ങളെല്ലാം ഒലിച്ചുപോയി. ഈ ലോകകപ്പിലെ താരത്തിൻ്റെ ഏഴാം ഗോളാണ് ബ്രസീലിനെതിരെ പിറന്നത്.1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിൻ്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ