ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഇന്ന് മുതൽ ജൂലൈ 8 വരെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം.
പ്രധാനമന്ത്രി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും.
ജക്കാർത്തയിൽ, ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 8 മുതൽ 10 വരെ നീളുന്ന ഓസ്ട്രേലിയൻ സന്ദർശനത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസിനൊപ്പം മെൽബണിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-ഓസ്ട്രേലിയൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജൂലൈ 10, 11 തീയതികളിൽ നടക്കുന്ന ന്യൂസ് ലാൻഡ് സന്ദർശനത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും.



