Wednesday, November 4, 2026
Homeഇന്ത്യപ്രശസ്ത സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ പി ഭാരതിരാജ(84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പർ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ.

കഴിഞ്ഞ വർഷം മാർച്ചിൽ ഭാരതിരാജയുടെ മകൻ മനോജ് ഭാരതിരാജ അന്തരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മനോജിൻ്റെ മരണം. മകൻ്റെ മരണം ഭാരതിരാജയെ വൈകാരികമായി തളർത്തിയിരുന്നു. മകൻ്റെ മരണം കഴിഞ്ഞ ദിവസം ഉൾക്കൊണ്ടിരുന്നില്ലെന്ന് ഭാരതിരാജയുടെ സഹോദരൻ ജയരാജ് പെരിയമയത്തേവർ മുമ്പ് പറഞ്ഞിരുന്നു.

ഗ്രാമീണ കഥകൾക്ക് പുനർവിർവചനം നൽകുകയും നിരവധി സിനിമകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളാണ് അദ്ദേഹം കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമൽഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ൽ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയിൽ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഭാരതിരാജ സ്വന്തമാക്കി

തൊട്ടടുത്ത വർഷം കിഴക്കേ പോകും റെയിൽ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വർഷം തന്നെ സിഗപ്പ് റോജാക്കൾ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാരങ്ങൾ, നിറം മാറാത്ത പൂക്കൾ, റെഡ് റോസ്, നിഴൽഗൾ, അലൈകൾ ഒയ്‌വതല്ലൈ, ടിക് ടിക് ടിക്, കാതൽ ഓവിയം, വാലിബമേ വാ വാ, മൻവാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ