Sunday, July 26, 2026
Homeഇന്ത്യപാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക് ഡ്രില്‍.

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക് ഡ്രില്‍.

ന്യൂഡല്‍ഹി: പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക് ഡ്രില്‍ നടത്തും. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തുക. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, മെയ് 7 ന് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി ഓപ്പറേഷന്‍ അഭ്യസ് എന്ന പേരില്‍ മോക്ക് ഡ്രില്‍ നടത്തിയിരുന്നു.

സംസ്ഥാനത്തിന്റെ അടിയന്തര തയ്യാറെടുപ്പും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 5 മണി മുതല്‍ 22 ജില്ലകളിലും ഈ സമഗ്ര അഭ്യാസം നടത്തുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആക്രമണമുണ്ടായാല്‍ സ്വയം സംരക്ഷിക്കാനും ചുറ്റുമുള്ള മറ്റുള്ളവരെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ അരങ്ങേറുന്നത്.

1971-ലെ പാകിസ്താനുമായുള്ള യുദ്ധത്തിനുശേഷം ഇത്തരത്തിലുള്ള ആദ്യ മോക്ക് ഡ്രില്ലുകള്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 250 സ്ഥലങ്ങളിലാണ് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com