Saturday, July 27, 2024
Homeഇന്ത്യവ​ൻ പോ​ലീ​സ് കാ​വ​ലി​ൽ ഗു​ണ്ടാ നേ​താ​ക്ക​ളു​ടെ വി​വാ​ഹം.

വ​ൻ പോ​ലീ​സ് കാ​വ​ലി​ൽ ഗു​ണ്ടാ നേ​താ​ക്ക​ളു​ടെ വി​വാ​ഹം.

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ൽ ഗു​ണ്ടാ നേ​താ​ക്ക​ളു​ടെ വി​വാ​ഹം. ദ്വാ​ര​ക​യി​ലെ സ​ന്തോ​ഷ് ഗാ​ര്‍​ഡ​നി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ഗു​ണ്ടാ നേ​താ​ക്കാ​ളാ​യ സ​ന്ദീ​പ് കാ​ലാ ജാ​തേ​ഡി​യും അ​നു​രാ​ധ ചൗ​ധ​രി​യു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ക​മാ​ന്‍​ഡോ​ക​ളു​ടെ​യും 250 പോ​ലീ​സു​കാ​രു​ടെ​യും കാ​വ​ലി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നാ​യി ഡ്രോ​ണു​ക​ളും മെ​റ്റ​ല്‍ ഡി​റ്റ​ക്ട​റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു.

ഹ​രി​യാ​ന, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സി​ന്‍റെ ക്രി​മി​ന​ൽ ലി​സ്റ്റി​ല്‍ ഇ​ടം പി​ടി​ച്ച​വ​രും ത​ല​യ്ക്കു വ​ലി​യ വി​ല​യു​ള്ള കൊ​ടും​കു​റ്റ​വാ​ളി​ക​ളു​മാ​ണ് സ​ന്ദീ​പും അ​നു​രാ​ധ​യും. തി​ഹാ​ർ ജ​യ‌ി​ലി​ലെ ത​ട‌​വു​പു​ള്ളി​യാ​ണ് വ​ര​ൻ സ​ന്ദീ​പ്. ആ​റ് മ​ണി​ക്കൂ​ർ പ​രോ​ളാ​ണ് ഇ​യാ​ൾ​ക്ക് വി​വാ​ഹ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.

ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ട​ക്കം 150 പേ​രാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രു​ടെ​യും പേ​ര് വി​വ​ര​ങ്ങ​ള്‍ പോലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു വി​വാ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments