വരന് സിബില്‍ സ്‌കോര്‍ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നുപിന്‍മാറി വധുവിന്റെ കുടുംബം. മഹാരാഷ്ട്രയിലെ മുര്‍തിസാപുരിലാണ് സംഭവം. വധൂവരന്‍മാരും കുടുംബങ്ങളും തമ്മിലിഷ്ടപ്പെട്ട് ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ഇതിന് ശേഷം വധുവിന്റെ അമ്മാവന്‍മാരിലൊരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതോടെ വരന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ വായ്പകളുള്ള കാര്യവും പുറത്തുവന്നു.
വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ കുറവായിരിക്കും. അതിനാല്‍ വരന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കണ്ടെത്തലിലാണ് വധുവിന്റെ കുടുംബം എത്തിയത്. സാമ്പത്തിക അച്ചടക്കമില്ലാത്ത യുവാവ് തന്റെ മരുമകള്‍ക്ക് യോജിക്കില്ലെന്ന് യുവതിയുടെ അമ്മാവന്‍ പ്രഖ്യാപിച്ചതോടെ ഇരുകുടുംബങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചു.
പക്ഷേ, അമ്മാവന്‍ പൊടിക്ക് വഴങ്ങിയില്ല. ഭാവിയില്‍ ഭാര്യക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ഇയാള്‍ക്ക് കഴിയില്ലെന്ന വാദത്തില്‍ അമ്മാവന്‍ ഉറച്ചുനിന്നു. ഇതോടെ യുവതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഇതിനോട് യോജിക്കുകയായിരുന്നു.അങ്ങിനെ സിബിൽ സ്കോർ കുറവ് മൂലമെന്ന് പെണ്ണ് നഷ്ടപ്പെട്ടതാണ് ഇപ്പൊഴത്തെ ചൂട് പിടിച്ച ചർച്ച.