Monday, June 8, 2026
Homeഇന്ത്യരേഖാ ശർമയെ അവഹേളിച്ചെന്ന്‌ ; മഹുവയ്‌ക്കെതിരെ കേസ്‌.

രേഖാ ശർമയെ അവഹേളിച്ചെന്ന്‌ ; മഹുവയ്‌ക്കെതിരെ കേസ്‌.

ന്യൂഡൽഹി> ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖാ ശർമയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ബംഗാൾ എംപി മഹുവാ മൊയ്‌ത്രയ്‌ക്കെതിരെ ഡൽഹി പൊലീസ്‌ കേസെടുത്തു.

പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 79–-ാം വകുപ്പ്‌ (സ്‌ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുംവിധമുള്ള വാക്ക്‌, പ്രവൃത്തി, ആംഗ്യം) പ്രകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌. ഹാഥ്‌രസ്‌ ദുരന്തത്തിന്‌ ഇരയായവരുടെ കുടുംബാംഗങ്ങളെ രേഖാ ശർമ സന്ദർശിച്ച ഘട്ടത്തിൽ അവർക്കായി മറ്റൊരാൾ കുട പിടിച്ചുനിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഈ ചിത്രം പങ്കുവച്ച മഹുവ നൽകിയ അടിക്കുറിപ്പ്‌ അപകീർത്തികരമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നടപടി.  വനിതാ കമീഷന്റെ പരാതിപ്രകാരമാണ്‌ മഹുവയ്‌ക്കെതിരായി ഡൽഹി പൊലീസ്‌ കേസെടുത്തത്‌. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയോടും രേഖാ ശർമ പരാതിപ്പെട്ടിട്ടുണ്ട്‌. അതേസമയം എത്രയും വേഗം നടപടിയെടുക്കാൻ ഡൽഹി പൊലീസിനെ മഹുവ വെല്ലുവിളിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com