Wednesday, August 26, 2026
Homeഇന്ത്യസമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരത്തിൽ സ്‌പിതി താഴ്‌വരയിലെ താഷിഗാങ്ങിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയ യുവതി.

സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരത്തിൽ സ്‌പിതി താഴ്‌വരയിലെ താഷിഗാങ്ങിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയ യുവതി.

ഷിംല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ്‌ ബൂത്തായ ഹിമാചൽ പ്രദേശിലെ താഷിഗാങും ഏഴാംഘട്ടത്തില്‍ വിധിയെഴുതി. സമുദ്രനിരപ്പിൽ നിന്നും 15,256 അടി ഉയരത്തിൽ സ്‌പിതി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന താഷിഗാങിൽ ആകെ 62 വോട്ടർമാര്‍. 37 പുരുഷൻമാരും 25 സ്‌ത്രീകളും. ശനിവൈകിട്ട്  3 വരെയുള്ള കണക്കനുസരിച്ച്‌ 49 പേർ വോട്ട്‌ ചെയ്‌തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ചൈനീസ്‌ അതിർത്തിയോട്‌ ചേർന്ന്‌ സ്ഥിതി ചെയ്യുന്ന താഷിഗാങിൽ ഇത്തവണ വോട്ടർമാർ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട്‌ പിന്മാറുകയായിരുന്നു. മണ്ഡി പാർലമെന്റ്‌ സീറ്റിലേക്കും ലഹുവൽ സ്‌പിത്തി നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുമാണ് വേട്ടെടുപ്പ് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ