ദില്ലി: തുറന്ന വാഹനത്തിൽ ഇൻഡ്യ സഖ്യ നേതാക്കൾ; രാംലീല മൈതാനിയിലേക്ക് പുറപ്പെട്ടു
രാംലീല മൈതാനിയിലെ പ്രതിഷേധ റാലിക്കായി ഇൻഡ്യ മുന്നണി നേതാക്കൾ തുറന്ന വാഹനത്തിൽ പുറപ്പെട്ടു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, കെ സി വേണുഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി നേതാക്കൾ വാഹനത്തിലുണ്ട്. കൂടാതെ എം പിമാരുടെ വാഹനവും പുറപ്പെട്ടിട്ടുണ്ട്.



